പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു; വിമാന ഇന്ധന വിലയും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 9.50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന്റെ വില 2,747 രൂപയായി ഉയര്‍ന്നു. രാജ്യത്തെ ഹോട്ടലുകളുടെയും റെസ്‌റ്റോറന്റുകളുടെയും ചെലവ് വര്‍ധിക്കാന്‍ ഇത് കാരണമാകും.

ജൂലൈയിലും ഓഗസ്റ്റിലുമായി ഏകദേശം 380 രൂപ കുറച്ച ശേഷമാണ് സെപ്റ്റംബര്‍ ഒന്നിന് വില വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ അഞ്ചു കിലോയുടെ പാചകവാതക സിലിണ്ടറിന്റെ വില 762 രൂപയില്‍ നിന്ന് 764 രൂപയായി ഉയര്‍ന്നു. വിപണി വിലയ്ക്കാണ് അഞ്ചു കിലോയുടെ പാചക വാതകം വില്‍ക്കുന്നത്. ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നത് അടക്കമുള്ള സാഹചര്യങ്ങളെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്.

അതേസമയം വിമാന ഇന്ധന വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 5.46 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഒരു ലിറ്റര്‍ വിമാന ഇന്ധന വിലയില്‍ 6.28 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. അതേസമയം പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights