2026 എട്ടുമാസം പൂർത്തിയാകുമ്പോൾ ഈ വർഷം തനിക്ക് ഏറെ ത്രില്ലിങ് ആണെന്ന് വെളിപ്പെടുത്തി സൂപ്പർതാരം വിജയ് ദേവറകൊണ്ട. മദ്യപാനം താൻ പൂർണമായും ഉപേക്ഷിച്ച വർഷമാണ് ഇതെന്നും താരം തുറന്നുപറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘രോമാഞ്ചക’ത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ജീവിതത്തിലെ സുപ്രധാന മാറ്റങ്ങളെക്കുറിച്ചും ത്രില്ലിങ് നിമിഷങ്ങളെക്കുറിച്ചും വിജയ് മനസ്സ് തുറന്നത്.’1989-ലാണ് ഞാൻ ജനിക്കുന്നത്. അന്നുമുതൽ ഓരോ വർഷവും എനിക്ക് ത്രില്ലിങ് ആയിരുന്നു. പോക്കറ്റിൽ പണമുണ്ടെങ്കിലും ഇല്ലെങ്കിലും ബ്ലെന്റേഴ്‌സ് പ്രൈഡും ഗ്ലെൻഫിഡ്ച്ചും കുടിക്കുന്ന ശീലമുണ്ടായിരുന്നു. എന്നാൽ പിന്നീട് ഞാൻ മദ്യപാനം നിർത്തി. അതിനുശേഷം പ്രണയത്തിലായി, ഹൃദയം തകർന്നു, ഒടുവിൽ വിവാഹിതനായി. എന്തൊക്കെ പറഞ്ഞാലും എന്റെ ജീവിതം എന്നും ത്രില്ലിങ് തന്നെയായിരുന്നു,” വിജയ് പറഞ്ഞു.ചടങ്ങിനിടെ ആരാധകർ ‘ചേട്ടത്തിക്ക് സുഖമാണോ’ എന്ന് ചോദിച്ചപ്പോഴാണ് രശ്മികയുടെ ആരോഗ്യവിവരങ്ങൾ വിജയ് പങ്കുവെച്ചത്. “നിങ്ങളുടെ ചേട്ടത്തി സുഖമായിരിക്കുന്നു. അവൾക്കൊരു ചെറിയ പരുക്ക് പറ്റിയിരുന്നു. ഇപ്പോൾ അത് മാറി സുഖപ്പെട്ടു വരികയാണ്. വീട്ടിലിരുന്ന് ആ വിശ്രമകാലം ആസ്വദിക്കുകയാണവൾ,” താരം കൂട്ടിച്ചേർത്തു. സർജറിയെ തുടർന്ന് താരം ഇപ്പോൾ വിശ്രമത്തിലാണ്; വിജയ് ദേവരക്കൊണ്ട.
പണമുണ്ടെങ്കിലും ഇല്ലെങ്കിലും മദ്യപിക്കുമായിരുന്നു, ജീവിതത്തിൽ പ്രണയവും ബ്രേക്കപ്പുമുണ്ടായി: വിജയ് ദേവരക്കൊണ്ട


















Leave a Reply