കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

തിരുവനന്തപുരം: കറന്റ് പോയാല്‍ അപ്പോള്‍ തന്നെ കെഎസ്ഇബി ഓഫീസിലേയ്ക്ക് വിളിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ സെക്ഷന്‍ ഓഫീസിലെ ലാന്റ് ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ കിട്ടാറേയില്ല. ഒരേ സമയം ഒന്നിലധികം ആളുകള്‍ വിളിക്കുന്നതുകൊണ്ട് എന്‍ഗേജ് ആയതിനാല്‍ കോള്‍ കണക്ടാവില്ല. എന്നാല്‍ ഇനി കോള്‍ കിട്ടാതെ അസ്വസ്ഥരാവേണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. അവര്‍ ഇതിനൊരു പരിഹാരം കണ്ടിരിക്കുകയാണ്.

സെക്ഷന്‍ ഓഫീസിലേക്ക് വിളിക്കാതെ അനായാസം പരാതി അറിയിക്കാന്‍ മാര്‍ഗ്ഗമുണ്ട്. 9496001912 എന്ന നമ്പരിലേക്ക് വാട്സാപ്പിലൂടെ ചാറ്റ് ചെയ്യാം. പരാതി ഉടനടി സെക്ഷന്‍ ഓഫീസിലെത്തുകയും എത്രയും വേഗം പരിഹരിക്കപ്പെടുകയും ചെയ്യും. പരാതി നമ്പരും തിരികെ ലഭിക്കും.

അടയ്ക്കാനുള്ള തുക, അവസാനത്തെ പെയ്മെന്റ് തുടങ്ങിയ വിവരങ്ങളും ലഭ്യമാണ്. വൈദ്യുതി സംബന്ധമായ നിരവധി സേവനങ്ങളും വാട്സാപ് വഴി ആവശ്യപ്പെടാം. എന്നാല്‍പ്പിന്നെ വൈകണ്ട, 9496001912 ഈ നമ്പര്‍ സേവ് ചെയ്താല്‍ മതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights