വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു കാലവർഷം ശക്തമായതിനെ തുടർന്ന് വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കാവുമന്ദം വില്ലേജിലെ തയ്യിൽ ഉന്നതിയിൽ വെള്ളം കയറിയത്തിനെ തുടർന്ന് കാപ്പുവയൽ ജി എൽ പി സ്കൂളിലേക്കാണ് ആളുകളെ മാറ്റിയത്. എട്ട് കുടുംബങ്ങളിലെ 24 പേരെയാണ് ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചത്. ഇതില്‍ എട്ട് കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു.

ചെക്കണ്ണി കാട്ടുനായ്ക്ക ഉന്നതിയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് മുന്ന് കുടുംബങ്ങളെയും കാപ്പുവയൽ ജി എൽ പി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. ഇതില്‍ നാല് പുരുഷനും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണുള്ളത്.

ജില്ലയില്‍ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജില്ല – താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു.

ജില്ലാതല കൺട്രോൾ റൂം-

04936 204151, 9526804151, 8078409770.

വൈത്തിരി താലൂക്ക്- 04936 256100, 04936 255229, 8590842965, 9447097705

ബത്തേരി താലൂക്ക്-04936 220296, 04936 223355, 6238461385, 9447097707

മാനന്തവാടി താലൂക്ക്- 04935 240231, 04935 241111, 9446637748, 9447097704. പൊതുജനങ്ങൾക്ക് 1077 എന്ന ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights