Advertisement

70,000 സ്ക്രീനുകളിൽ ‘രാമായണ’; അരങ്ങേറ്റത്തിൽ ലോകകപ്പ് കളിച്ച സച്ചിനെപ്പോലെയെന്ന് നിർമാതാവ് നമിത് മൽഹോത്ര

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ആഗോള റിലീസിനാണ് രാമായണ ഒരുങ്ങുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ലോകമെമ്പാടുമായി 70,000 സ്ക്രീനുകളിൽ റിലീസ് ചെയ്യുമെന്ന് നിർമാതാവ് നമിത് മൽഹോത്ര വ്യക്തമാക്കി. ഇതുവരെ ഒരു ഇന്ത്യൻ ചിത്രത്തിനും ലഭിക്കാത്ത ഏറ്റവും വലിയ റിലീസാണിത്. മുൻപ് ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ റിലീസ് ചെയ്ത ഇന്ത്യൻ ചിത്രത്തിന്റെ ഇരട്ടിയിലധികം വരുമിത്

ramayana

രാമായണ ടീം

70,000 സ്ക്രീനുകളിൽ ‘രാമായണ’; അരങ്ങേറ്റത്തിൽ ലോകകപ്പ് കളിച്ച സച്ചിനെപ്പോലെയെന്ന് നിർമാതാവ് നമിത് മൽഹോത്ര

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ആഗോള റിലീസിനാണ് രാമായണ ഒരുങ്ങുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ലോകമെമ്പാടുമായി 70,000 സ്ക്രീനുകളിൽ റിലീസ് ചെയ്യുമെന്ന് നിർമാതാവ് നമിത് മൽഹോത്ര വ്യക്തമാക്കി. ഇതുവരെ ഒരു ഇന്ത്യൻ ചിത്രത്തിനും ലഭിക്കാത്ത ഏറ്റവും വലിയ റിലീസാണിത്. മുൻപ് ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ റിലീസ് ചെയ്ത ഇന്ത്യൻ ചിത്രത്തിന്റെ ഇരട്ടിയിലധികം വരുമിത്.

ഇന്ത്യൻ കഥപറച്ചിലിനെ ലോകത്തിന്റെ നെറുകയിലെത്തിക്കുക എന്നതാണ് തന്റെ സ്വപ്നമെന്ന് നമിത് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ പുതിയ അഭിമുഖത്തിൽ അദ്ദേഹം ആ സ്വപ്നത്തെക്കുറിച്ച് വീണ്ടും സംസാരിച്ചു. അതിനായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായി തന്നെത്തന്നെ താരതമ്യം ചെയ്യുകയാണ് നിർമാതാവ്.

റിലീസിന് മുന്നോടിയായി രാമായണത്തിന്റെ വേൾഡ് പ്രീമിയർ ലോസ് ഏഞ്ചൽസിലെ അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സിലെ ഡേവിഡ് ഗെഫൻ തിയേറ്ററിൽ നടന്നിരുന്നു. ഓസ്കറിന് നാമനിർദേശം ചെയ്യപ്പെടുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന വേദിയാണിത്. ഒരു ഇന്ത്യൻ ചിത്രത്തിന് അവിടെ പ്രീമിയർ ലഭിക്കുന്നത് ചരിത്രപരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights