ഓമനിച്ചു വളര്‍ത്താൻ തത്തകളെ വാങ്ങുമ്ബോള്‍ സൂക്ഷിക്കണം. അല്ലെങ്കില്‍ ഇരുമ്ബഴിക്കുള്ളിലാകും. കാരണം വിലക്കപ്പെടുന്ന തത്തകളില്‍ ഏറെയും ഇന്ത്യൻ വന്യജീവി നിയമത്തിന്റെ പരിധിയില്‍ വരുന്നവയാണ്. ഇവയെ പിടിക്കാനോ കൂട്ടിലിട്ട് വളര്‍ത്താനോ പാടില്ല. ഇനി പിടിക്കപ്പെടാതിരിക്കാൻ കൊന്നുകളഞ്ഞാലും അഴിക്കുള്ളിലാകും. തത്തകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ള സംസ്ഥാനമാണ് കേരളം. […]