ഭൂമിയിലെ സർവ്വചരാചരങ്ങൾക്കും ആയുസ് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞുറുമ്പ് മുതൽ ആനവരെ നിശ്ചിതകാലം വരെയേ ജീവിച്ചിരിക്കുകയുള്ളൂ. മനുഷ്യരുടെ കാലം എടുത്താലും ഇത് പ്രസക്തമാണ്. അതായത് ഈ ലോകത്തിൽ കാണപ്പെടുന്ന സകലത്തിനും ആദിയുമുണ്ട് അന്ത്യവുമുണ്ട്. എന്നാൽ ഭൂമിയുടെ ആയുസ് എത്രയാണ്. സഹസ്രകോടി വർഷങ്ങളെന്നും ദാ ഇപ്പോ തീരും ഇപ്പോ തീരും എന്നും ശാസ്ത്രജ്ഞർ പലപ്പോഴായി പറയുന്നുണ്ട്.
എന്നാൽ നമ്മുടെ ഭൂമിയുടെ ആയുസെടുക്കുന്നവണ്ണം വലിയ ഒരു ആപത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് നാസയിലെ ശാസ്ത്രജ്ഞർ പറയുന്നത്. ഭീമാകാരനായ നമ്മുടെ ഭൂമിയെ ഇടിച്ച് തരിപ്പണമാക്കാൻ ശേഷിയുള്ള ഒരു ഛിന്നഗ്രഹം എത്താൻ സാധ്യതയുണ്ടത്രേ. പണ്ട് ഭൂമിയിൽ ജീവൻ ഉണ്ടാവാൻ കാരണക്കാരനായ ഛിന്നഗ്രഹത്തെ പോലെ ഭീമാകാരനായ ഒന്നാണ് ഭൂമിയെ ലക്ഷംയവച്ച് വരുന്നത്. ബെന്നു എന്നാണ് ഇതിന് ശാസ്ത്രജ്ഞന്മാർ ഇട്ടിരിക്കുന്ന പേര്.
2182 സെപ്റ്റംബർ 24നാണ് ഇവ ഭൂമിയെ ലക്ഷ്യമിട്ട് എത്തുക. ഇത് ഭൂമിയുമായി ഇടിച്ചാൽ 159 വർഷം മാത്രമായിരിക്കും ഇനി ഭൂമിക്ക് ആയുസ്സ് ബാക്കിയുണ്ടാവുക. 2700 ൽ 1 മാത്രമാണ് അപകടസാധ്യത എങ്കിലും അതിനെ പോലും നാസയ്ക്ക് തള്ളിക്കളയാൻ സാധിക്കില്ല. എത്ര ചെറുതാണെങ്കിലും അപകടസാധ്യത പൂർണമായി ഇല്ലാതാക്കുകയാണ് ശാസ്ത്രജ്ഞരുടെ ലക്ഷ്യം. 22 അണുബോംബിന്റെ കരുത്താണ് എംബയർ സ്‌റ്റേറ്റ് ബിൽഡിംഗിന്റെ വലുപ്പമുള്ള ഛിന്നഗ്രഹത്തിന്റെ പ്രഹരശേഷി.
1999ലാണ് ആദ്യമായി ഈ ഛിന്നഗ്രഹത്തെ നാസ കണ്ടെത്തുന്നത്. ഓരോ ആറ് വർഷം കൂടുമ്പോഴും ഇവ ഭൂമിക്ക് ഏറ്റവും അടുത്ത് കൂടി കടന്നുപോകും. ഇത്രയും കാലം ഭാഗ്യം കൊണ്ട് മാത്രമാണ് ഇവ ഭൂമിയുടെ കൂട്ടിയിടിക്കാതിരുന്നത്. ഗുരുത്വാകർഷണ ബലം കാരണം ഇവയുടെ ചലന വേഗം മാറിയാലോ, ദിശാ മാറ്റം സംഭവിച്ചാലോ അപകടമുണ്ടാവാം.
ഏഴ് വർഷം മുമ്പ് നാസ ഒരു ബഹിരാകാശ പേടകത്തെ ബെന്നു ഛിന്നഗ്രഹത്തിലേക്ക് വിക്ഷേപിച്ചിരുന്നു.ഒസിരിസ് റെക്സ് പേടകമാണ് ബെന്നുവിന്റെ ഉപരിതലത്തിൽ 2020ൽ ഇറങ്ങിയത്. നൈറ്റിംഗ് ഗേൾ എന്ന ലൊക്കേഷനിൽ നിന്ന് പാറ പോലെയുള്ള ഒരു പദാർത്ഥമാണ് ശേഖരിച്ചത്.ഈ ഛിന്നഗ്രഹത്തിൽ നിന്നുള്ള ഒസിരിസിന്റെ സാംപിൾ ഭൂമിയിൽ അടുത്തയാഴ്ച്ചയെത്തും. ഫ്രിഡ്ജിന്റെ വലിപ്പത്തിലുള്ള ക്യാപ്സൂളിലാണ് ഇവ എത്തുക. ഉട്ടാ മരുഭൂമിയാണ് ഇവ തിരിച്ചിറങ്ങുക.ഇത് പഠനവിധേയമാക്കിയാൽ ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്നതിന് മുമ്പ് തന്നെ ഇവയെ ഗതിമാറ്റി വിടാൻ നാസയ്ക്ക് സാധിക്കും.
ഭൂമിയുടെ സമയമടുത്തു, ബെന്നുവെത്തിയാൽ ആയുസ് 159 വർഷം കൂടി; സർവ്വനാശം ഒഴിവാക്കാൻ വൻ പ്ലാനുമായി ശാസ്ത്രജ്ഞർ
