കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ജില്ലയിൽ നാളെ വൈകിട്ട് ആറു മുതൽ 26 വൈകിട്ട് ആറ് വരെ മദ്യവിൽപ്പനയും വിതരണവുംനിരോധിച്ച് ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉത്തരവിട്ടു. മദ്യ ശാലകൾ, ബാറുകൾ, കള്ളുഷാപ്പുകൾ, ഹോട്ടലുകൾ/സ്റ്റാർ ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ മദ്യം വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ല. മദ്യം കൈവശം വയ്ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള വിവിധ വിഭാഗങ്ങളുടെ ലൈസൻസുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പ്:മദ്യവിൽപ്പനയും വിതരണവുംനിരോധിച്ച് ജില്ലാ കളക്ടർ
