റോം: ഇറ്റാലിയന്‍ തീരത്ത് 2 വ്യത്യസ്ത ബോട്ടപകടങ്ങളിലായി 11 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു. 66 പേരെ കാണാതായെന്നാണ് വിവരം. മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില്‍ കുടുങ്ങി വിവിധ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്ക് കടക്കാമെന്ന പ്രതീക്ഷയില്‍ സഞ്ചരിച്ച കുടിയേറ്റക്കാരായിരുന്നു അപകടത്തില്‍പെട്ടത്. രക്ഷപെട്ടവരെ ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറി. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ചയായിരുന്നു നാദിര്‍ എന്ന കപ്പലില്‍നിന്ന് രക്ഷാപ്രവര്‍ത്തകര്‍ 11 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുനീസിയയിൽ നിന്ന് പുറപ്പെട്ടു എന്ന് കരുതുന്ന കപ്പലിൽ നിന്ന് 51 പേരെ രക്ഷപ്പെടുത്തിയതായി ജർമൻ രക്ഷാപ്രവർത്തകരായ റെസ്ക്യുഷിപ് അറിയിച്ചത്. ഇറ്റലിയിലെ കാലാബ്രിയ തീരത്തു നിന്ന് 100 മൈൽ അകലെ അയോണിയന്‍ കടലില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ രണ്ടാമത്തെ ബോട്ടപകടത്തില്‍ 26 കുട്ടികളടക്കം 66 പേരെ കാണാതായി. 12 പേരെ മറ്റൊരു ചരക്കുകപ്പലില്‍ ഉണ്ടായിരുന്നവര്‍ രക്ഷിച്ച് തുറമുഖത്തെത്തിച്ചു. ഇവരില്‍ ഒരു സ്ത്രീ പിന്നീട് മരിച്ചു. തുര്‍ക്കിയില്‍നിന്ന് പുറപ്പെട്ട കപ്പലാണ് ഇതെന്നാണ് സൂചന.
ഇറ്റാലിയന്‍ തീരത്ത് കുടിയേറ്റക്കാർ സഞ്ചരിച്ച കപ്പലുകൾ അപകടത്തിൽപെട്ട് 11 മരണം, 66 പേരെ കാണാതായി

I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.