ഉരുൾപൊട്ടലുണ്ടായ മേഖല സന്ദർശിച്ച് ശേഷം കുറിപ്പ് പങ്കുവെച്ച് മോഹൻലാൽ. വയനാട്ടിലുണ്ടായത് ആഴത്തിലുള്ള മുറിവാണെന്നും അത് ഉണങ്ങാൻ സമയമെടുക്കുമെന്നും അദ്ദേഹം കുറിച്ചു. 122ടിഎ മദ്രാസ് ബറ്റാലിയനിലെ സൈനികരുടെയും രക്ഷാപ്രവർത്തകരുടെയും ധീരമായ പ്രയത്‌നങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അവരുടെ നിസ്വാർത്ഥമായ സമർപ്പണവും സമൂഹത്തിൻ്റെ സഹിഷ്ണുതയും പ്രചോദനമാണ്. നാം ഒന്നിച്ച് കൂടുതൽ ശക്തമായി പടുത്തുയർത്തുമെന്ന് മോഹൻലാൽ സമൂഹ മാധ്യമണങ്ങളിൽ കുറിച്ചു.
‘വയനാട്ടിലെ നാശം ആഴത്തിലുള്ള മുറിവാണ്, അത് ഉണങ്ങാൻ സമയമെടുക്കും. നഷ്ടപ്പെട്ട ഓരോ വീടും തടസ്സപ്പെട്ട ഓരോ ജീവിതവും വ്യക്തിപരമായ ദുരന്തമാണ്. ഡോർഫ്-കെറ്റൽ കെമിക്കൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ പിന്തുണയോടെ വിശ്വശാന്തി ഫൗണ്ടേഷൻ അടിയന്തര ദുരിതാശ്വാസത്തിനും പുനർനിർമ്മാണ ശ്രമങ്ങൾക്കുമായി 3 കോടി വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ പ്രതിബദ്ധതകളിലൊന്നാണ് മുണ്ടക്കൈയിലെ എൽപി സ്കൂളിൻ്റെ പുനർനിർമാണം എന്നത്,’ ‘എൻ്റെ 122ടിഎ മദ്രാസ് ബറ്റാലിയനിലെ സൈനികരുടെയും രക്ഷാപ്രവർത്തകരുടെയും ധീരമായ പ്രയത്‌നങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അവരുടെ നിസ്വാർത്ഥമായ സമർപ്പണവും സമൂഹത്തിൻ്റെ സഹിഷ്ണുതയും പ്രചോദനം നൽകുന്നു. ഒരുമിച്ച്, ഞങ്ങൾ പടുത്തുയർത്തുകയും സുഖപ്പെടുത്തുകയും കൂടുതൽ ശക്തരാകുകയും ചെയ്യും,’ എന്ന് മോഹൻലാൽ കുറിച്ചു.
The devastation in Wayanad is a deep wound that will take time to heal. Every home lost and life disrupted is a personal tragedy.
ViswaSanthi Foundation is pledging 3 crore for immediate relief and rebuilding efforts with the support of Dorf-Ketal Chemicals India Pvt. Ltd. One… pic.twitter.com/SHwy4fhgF8
— Mohanlal (@Mohanlal) August 3, 2024
ഇന്ന് പകലാണ് മോഹൻലാൽ വയനാട് സന്ദർശിച്ചത്. അദ്ദേഹം പ്രവർത്തിക്കുന്ന മദ്രാസ് ഇന്‍ഫെന്ററി ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ക്കും മേജർ രവിയ്ക്കുമൊപ്പമാണ് ദുരന്തമുഖത്ത് എത്തിയത്. ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്തത് കൂടാതെ മോഹൻലാലും ഭാഗമായുള്ള വിശ്വശാന്തി ഫൗണ്ടേഷനിൽ നിന്ന് പുനരധിവാസത്തിന് മൂന്ന് കോടി രൂപ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്ത്. രക്ഷാപ്രവർത്തനത്തിന് ഒപ്പം നിന്ന എല്ലാവരെയും മനസുകൊണ്ട് നമസ്കരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.