ആരാധകർക്കിടയിൽ നടിയുടെ പോസ്റ്റ് വലിയ ചർച്ചയായിരുന്നു. ‘ബോയ്ഫ്രണ്ട് ഗേള്‍ഫ്രണ്ടിനെ അവതരിപ്പിക്കുന്നു’ എന്നായിരുന്നു ടീസര്‍ റിലീസുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമത്തില്‍ ഒരാളുടെ കമന്റ്. വിജയ് ദേവരകൊണ്ടയെയും രശ്മികയെയും ബന്ധിപ്പിച്ച് സാമൂഹികമാധ്യമങ്ങളില്‍ ആരാധകരുടെ പലവിധ അഭിപ്രായങ്ങളും ഉയരുന്നുണ്ട്. അതിനിടെയാണ് നടന്റെ പുതിയ പോസ്റ്റ്. ടീസറിലെ ഓരോ രംഗവും ഇഷ്ടമായെന്നും സിനിമ കാണാനുള്ള ആവേശത്തിലാണെന്നും നടന്‍ എക്‌സില്‍ കുറിച്ചു ഞങ്ങളിൽ പല അഭിനേതാക്കൾക്കും അവർ ഭാഗ്യവതിയായിരുന്നു. ഞങ്ങളുടെ വലിയ വിജയങ്ങളുടെയും ഭാഗമായി. ഒരു അഭിനേതാവായും താരമായും വളർന്നു. എന്നാൽ ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ സിനിമാ സെറ്റിൽ 8 വർഷം മുമ്പ് കണ്ട അതേ പെൺകുട്ടിയായി തുടരുന്നു.-രശ്മികയെക്കുറിച്ച് നടൻ എക്സിൽ കുറിച്ചു. സിനിമക്ക് വിജയാശംസകൾ നേർന്നാണ് നടൻ പോസ്റ്റ് അവസാനിപ്പിച്ചത്.
ഈയിടെ പുറത്തിറങ്ങിയ ചിത്രമായ ‘പുഷ്പ-2’ കാണാനായി രശ്മിക മന്ദാന വിജയ് ദേവരകൊണ്ടയുടെ കുടുംബത്തിനൊപ്പം തിയേറ്ററിലെത്തിയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. വിജയ് ദേവരകൊണ്ടയുടെ അമ്മ ദേവരകൊണ്ട മാധവി, സഹോദരന്‍ ആനന്ദ് ദേവരകൊണ്ട എന്നിവര്‍ക്കൊപ്പമാണ് രശ്മിക സിനിമ കാണാനെത്തിയത്. എന്നാല്‍, വിജയ് ദേവരകൊണ്ട ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. ഇതിനുപിന്നാലെയാണ് നടിയുടെ ‘ദി ഗേള്‍ഫ്രണ്ട്’ സിനിമയുടെ ടീസര്‍ വിജയ് ദേവരകൊണ്ട റിലീസ് ചെയ്യുന്നത്.
സിനിമാ സെറ്റിൽ 8 വർഷംമുമ്പ് കണ്ട അതേപെൺകുട്ടി’;രശ്മികയേക്കുറിച്ച് വിജയ്
