കണ്ണൂർ: ദൈവത്തിൻ്റെ കൈ പോലെ യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ച ബസ് ക്ലീനർക്ക് നിറഞ്ഞ കൈയ്യടി. ബസിൽ കയറുന്നതിനിടെ പിന്നിലേക്ക് തെന്നി വീണ വയോധികനായ യാത്രക്കാരനെയാണ് ക്ലീനർ കൊളച്ചേരി സ്വദേശി അതുൽ കുക്കു (30) താങ്ങിപ്പിടിച്ചു ഉയർത്തിയത്.കണ്ണൂർ – കുറ്റ്യാട്ടൂർ റൂട്ടിലോടുന്ന പാർവ്വതി ബസ് സർവീസ് നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച്ച രാവിലെ 10 മണിയോടെ പത്താംമൈൽ എന്ന സ്ഥലത്ത് വെച്ച് സംഭവം നടന്നത്. ബസിൻ്റെ പിൻവശത്തുകൂടി പടികൾ കയറിയ വയോധികൻ സീറ്റിൻ്റെ കൈവരിയിൽ പിടിക്കുന്നതിനിടെ പിന്നോട്ടെക്ക് വീഴുകയായിരുന്നു ഉടൻ പിൻ സീറ്റിലിരുന്ന ക്ലീനർ യാത്രക്കാരനെ താങ്ങിയെടുക്കുകയായിരുന്നു.യാത്രക്കാരനെ ക്ലീനറും മറ്റൊരു സഹയാത്രക്കാരനും ചേർന്ന് രക്ഷിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. നിറഞ്ഞ കൈയ്യടിയാണ് അതുലിന് സമൂഹ മാധ്യമത്തിൽ നിന്നും ലഭിക്കുന്നത്.
‘ദൈവത്തിൻ്റെ കൈയ്യായി ക്ലീനർ’; ബസിൽ നിന്നും തെന്നിവീണ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി









