ഐ ആം ഗെയിമിന്റെ ട്രെയിലറിൽ കണ്ടതല്ല സിനിമയുടെ ഇതിവൃത്തമെന്ന് ദുൽഖർ സൽമാൻ. സിനിമയിൽ ഒരു ഫാന്റസി എക്സ്പിരിമെന്റൽ പരിപാടി ശ്രമിച്ചിട്ടുണ്ടെന്നും എല്ലാവരും തിയേറ്ററിൽ തന്നെ പോയി ചിത്രം കാണണമെന്നും ദുൽഖർ പറഞ്ഞു. ഐ ആം ഗെയിമിന്റെ തെലുങ്ക് പ്രൊമോഷൻ ചടങ്ങിനിടെയാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്.ഐ ആം ഗെയിം നിങ്ങൾ എന്തായാലും തിയേറ്ററിൽ തന്നെ പോയി കാണണം. മികച്ചൊരു എക്സ്പീരിയൻസ് ആയിരിക്കും, നിങ്ങൾ ട്രെയിലറിൽ കണ്ടതല്ല സിനിമയുടെ കഥ, ഒരു ഫാന്റസി എക്സ്പിരിമെന്റൽ പരിപാടി ഈ സിനിമയിൽ ഉണ്ട്’, ദുൽഖർ പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന മ്യൂസിക്കൽ ലോഞ്ചിൽ ദുൽഖറിന് ഒപ്പം സഹതാരങ്ങളും എത്തിയിരുന്നു. ഒരു പക്കാ കൊമേർഷ്യൽ സ്റ്റൈലിൽ എത്തുന്ന ചിത്രത്തിന് വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ‘ഐ ആം ഗെയിം’ ഒരു ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറാണ്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. സജീര്‍ ബാബ, ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം സെപ്റ്റംബർ മൂന്നിന് എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ 40-ാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയിലറിനും വമ്പന്‍ പ്രതികരണം ആണ് ലഭിച്ചത്. ത്രസിപ്പിക്കുന്ന തീയേറ്റര്‍ അനുഭവമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കിയത്. ആന്റണി വര്‍ഗീസ്, മിഷ്‌കിന്‍, കായദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, സംയുക്ത വിശ്വനാഥന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
‘നിങ്ങൾ ട്രെയിലറിൽ കണ്ടതല്ല സിനിമ, ഒരു ഫാന്റസി എക്സ്പിരിമെന്റൽ പരിപാടി ഇതിലുണ്ട്’; ദുൽഖർ സൽമാൻ









