നസ്ലെനും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു

Advertisements
Advertisements

ഭാവന സ്റ്റുഡിയോസ് പ്രൊഡക്ഷന്റെ അഞ്ചാമത്തെ നിര്‍മ്മാണ സംരംഭത്തിന് തിരുവനന്തപുരത്ത് തുടക്കമായി. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ഇന്ന് രാവിലെ നടന്നു.

Advertisements

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ഗിരീഷ് എഡി ആണ് സംവിധായകന്‍. ഗിരീഷ് ഏ ഡി, കിരണ്‍ ജോസി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് വിഷ്ണു വിജയ് യുടെ സംഗീതമാണ്. തല്ലുമാല, സുലേഖ മന്‍സില്‍ തുടങ്ങിയ സമീപകാല വിഷ്ണു വിജയ് ചിത്രങ്ങളിലെ ഗാനങ്ങള്‍ കേരളക്കരയാകെ തരംഗം സൃഷ്ടിച്ചിരുന്നു. നസ്ലെനും മമിത ബൈജുവുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജ്മല്‍ സാബു ക്യാമറയും ആകാശ് ജോസഫ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ വിനോദ് രവീന്ദ്രനാണ്.

 

ഗാനരചന സുഹൈല്‍ കോയ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ആക്ഷന്‍ ഡയറക്ടര്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രാഫി സുമേഷ് & ജിഷ്ണു, കളറിസ്റ്റ് രമേശ് സിപി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിച്ചാര്‍ഡ്, ഡിഐ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, വിഎഫ്എക്‌സ് എഗ് വൈറ്റ് വീ എഫ്എക്‌സ്, സ്റ്റില്‍സ് ജാന്‍ ജോസഫ് ജോര്‍ജ്, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്സ്, പിആര്‍ഒ ആതിര ദില്‍ജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രോഹിത് ചന്ദ്രശേഖര്‍, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ ജോസ് വിജയ്, ബെന്നി കട്ടപ്പന, വിതരണം ഭാവന റിലീസ്.

Advertisements

തിരുവനന്തപുരം, കൊച്ചി, ഹൈദ്രാബാദ്, പൊള്ളാച്ചി തുടങ്ങിയ നാല് ലോക്കേഷനുകളിലായി മൂന്ന് ഷെഡ്യൂളുകളില്‍ ആയാണ് 75 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുക എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!