ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നായിക ആരാണ്? ദീപിക പദുകോൺ, ആലിയ ഭട്ട്, നയൻതാര, സാമന്ത ഇങ്ങനെ പല ഉത്തരങ്ങൾ ആരാധകർക്കുണ്ടാകും. എന്നാൽ, ഇവർ ആരുമല്ലെന്നതാണ് വസ്തുത. 10 മുതൽ 15 കോടി വരെയാണ് ദീപികയും ആലിയ ഭട്ടും ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം. എന്നാൽ മിനുട്ടുകൾക്ക് കോടികൾ വിലയുള്ള മറ്റൊരു താരം ഇന്ത്യയിലുണ്ട്. മുൻനിര നായകന്മാരുടെ ചിത്രങ്ങളിൽ നായികയായി അധികം പേർക്ക് അറിയില്ലെങ്കിലും ഉർവ്വശി റൗട്ടേല എന്ന് പേര് കേൾക്കാത്ത സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർ കുറവായിരിക്കും. ഐറ്റം സോങ്ങുകളിൽ അഭിനയിക്കാൻ കോടികളാണ് ഉർവ്വശി റൗട്ടേലയുടെ പ്രതിഫലം. റിപ്പോർട്ടുകൾ പ്രകാരം പുതിയൊരു ചിത്രത്തിലെ മൂന്ന് മിനുട്ടുള്ള ഗാന രംഗത്ത് അഭിനയിക്കാൻ ഉർവശി വാങ്ങിയത് 3 കോടിയാണ്. വാൾട്ടയർ വീരയ്യ, ഏജന്റ് എന്നീ ചിത്രങ്ങളിലെ ഉർവശിയുടെ ഐറ്റം ഡാൻസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ ഉർവശിയുടെ മാർക്കറ്റും കുത്തനെ ഉയർന്നു. വീണ്ടുമൊരു ഐറ്റം ഡാൻസിന്റെ ഓഫർ ആണ് റെക്കോർഡ് തുകയ്ക്ക് താരത്തെ തേടിയെത്തിയിരിക്കുന്നത്. മൂന്ന് കോടിയാണത്രേ ഐറ്റം ഡാൻസിന് ഉർവശി ആവശ്യപ്പെട്ട പ്രതിഫലം. മൂന്ന് മിനുട്ടാണ് ഗാനരംഗം. അതായത് ഒരു മിനുട്ടിന് ഒരു കോടിയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. വാർത്ത സത്യമാണെങ്കിൽ ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയെന്ന റെക്കോർഡ‍് ഉർവശിയുടെ പേരിലാകും. ചിരഞ്ജീവി നായകനായ വാൾട്ടർ വീരയ്യയിലെ ഐറ്റം ഡാൻസിന് ഉർവശിയുടെ പ്രതിഫലം 2 കോടിയായിരുന്നു.
ഒരു മിനുട്ടിന് ഒരു കോടി രൂപ പ്രതിഫലം; ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി
