ബഹിരാകാശത്ത് നിന്നും കൊഴുക്കട്ടയ്‌ക്ക് സമാന ആകൃതിയിലുള്ള ഒരു വസ്തുവിന്റെ ചിത്രം പങ്കുവെച്ച് നാസ. ഇത് ശനിയുടെ ഉള്ളിലുള്ള ഉപഗ്രഹമായ പാൻ ആണ്. നാസയുടെ കാസിനി ബഹിരാകാശ പേടകമാണ് ചിത്രം പകർത്തിയത്. ഏകദേശം 15300 മൈൽ അഥവാ 24,600 കിലോമീറ്റർ അകലെ നിന്നാണ് ചിത്രം പകർത്തിയതെന്ന് നാസ വെളിപ്പെടുത്തി.
ശനിയുടെ വലയങ്ങൾക്ക് ചുറ്റുമാണ് പാൻ ഭ്രമണം ചെയ്യുന്നത്. 83,000 മൈൽ അതായത് 1,34,00 കിലോമീറ്റർ ഉയരത്തിലാണ് ഭ്രമണപഥം നടത്തുന്നത്. ഓരോ 13.8 മണിക്കൂറിലും ഉപഗ്രഹം ഒരു ഭ്രമണപഥം പൂർത്തിയാക്കുന്നു. കാസിനി ബഹിരാകാശ പേടകത്തിൽ നിന്നുമള്ള രണ്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
രണ്ട് വ്യത്യസ്ത രീതിയിലാണ് കാസിനി ചിത്രമെടുത്തിരിക്കുന്നത്. ഇടതു വശത്തായുള്ള ചിത്രം ചന്ദ്രന്റെ മുകൾ ഭാഗത്ത് നിന്നും എടുത്തതാണ്. വലതു വശത്തായി കാണപ്പെടുന്ന ചിത്രം ഇതിന് താഴെയുള്ള ഭാഗത്ത് നിന്നും എടുത്തതാണ്.