ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ പുറത്തുവിട്ടു. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ റീലീസ് ഡേറ്റും അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്. ഓഗസ്റ്റ് 15 ന് ചിത്രം തിയേറ്ററുകളിലെത്തും. ലയേഴ്സ് ഡേ ഔട്ട് എന്ന ടാഗ് ലൈനോടെ പുറത്തു വന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സരിഗമ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ട്വൽത്ത് മാൻ, കൂമൻ എന്നീ ജീത്തു ജോസഫ് ചിത്രങ്ങളുടെ തിരക്കഥാ രചന നിർവഹിച്ച കെ ആർ കൃഷ്ണകുമാറാണ്. ഫാലിമി, ഗുരുവായൂർ അമ്പല നടയിൽ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും നുണക്കുഴിക്കുണ്ട്.
ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളിൽ എത്തുന്നത്. ആശിർവാദ് റിലീസ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നു.
Your article helped me a lot, is there any more related content? Thanks!