നടൻ മമ്മൂട്ടിക്ക് സമ്മാനവുമായി കുഞ്ചന്റെ മകളും ഫാഷൻ ഡിസൈനറുമായ സ്വാതി കുഞ്ചൻ. തന്റെ സ്വന്തം ബ്രാൻഡ് ആയ ‘വൈറ്റ് മൊസ്റ്റാഷി’ൻ്റെ ഷർട്ടാണ് സ്വാതി നടന് സമ്മാനിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും സ്വാതി പങ്കുവെച്ചിട്ടുണ്ട്. നിരവധിയാളുകളാണ് സ്വാതിയുടെ സംരംഭത്തിന് ആശംസകളുമായി എത്തുന്നത്.
മമ്മൂട്ടിയുടെ വീട്ടിലെത്തിയാണ് ചുവന്ന നിറത്തിലുള്ള ഷർട്ട് സമ്മാനിച്ചത്. നടൻ കുഞ്ചനും അദ്ദേഹത്തിൻ്റെ കുടുംബവുമായും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് മമ്മൂട്ടി നടന്‍ കുഞ്ചന്റെയും ശോഭയുടെയും മകളായ സ്വാതി ഫാഷൻ ഡിസൈനിങ് മേഖലയിൽ ഇതിനോടകം പ്രാഗത്ഭ്യം തെളിയിച്ചുകഴിഞ്ഞു. ഫെമിന, നിത അംബാനിയുടെ ഹെര്‍ സര്‍ക്കിള്‍ എന്നിവിടങ്ങില്‍ സ്വാതി ജോലി ചെയ്തിട്ടുണ്ട്. ഫാഷന്‍ ഷോകളില്‍ ഫ്രീലാന്‍സ് ആയി പ്രവർത്തിച്ചതിനുശേഷമാണ് സ്വന്തമായ ബിസിനസിലേയ്ക്ക് സ്വാതി എത്തിച്ചേർന്നത്.
മമ്മൂട്ടിക്ക് കുഞ്ചൻ്റെ മകളുടെ സ്പെഷ്യൽ ഗിഫ്റ്റ്; സ്വന്തം ബ്രാൻഡിൻ്റെ ഷർട്ട് സമ്മാനിച്ച് സ്വാതി
