ബോക്‌സ് ഓഫീസില്‍ വന്‍ റെക്കോഡുകള്‍ സൃഷ്ടിച്ച് ശ്രദ്ധ കപൂറും രാജ് കുമാര്‍ റാവുവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സ്ത്രീ 2. ആഗസ്റ്റ് 15 ന് റിലീസ് ചെയ്ത ചിത്രം ആഗോള തലത്തില്‍ 504 കോടിയിലേറെയാണ് നേടിയത്. ഇന്ത്യയില്‍ നിന്ന് 360 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. 2024 ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്താണ് സ്ത്രീ 2 ന്റെ വരുമാനം. നാഗ് അശ്വിന്‍- പ്രഭാസ് പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 ആണ് ഒന്നാം സ്ഥാനത്ത്. 1200 കോടി വരുമാനം നേടിയ കല്‍ക്കിയുടെ റെക്കോഡ് സ്ത്രീ 2 തകര്‍ക്കുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
‘രണ്ടാം ശനിയിലെ വരുമാനത്തില്‍ സ്ത്രീ 2 റെക്കോര്‍ഡുകള്‍ തിരുത്തുന്നു. നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി’ – നിര്‍മാതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
അമര്‍ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2, 2018ല്‍ എത്തിയ ഹൊറര്‍ ചിത്രം സ്ത്രീയുടെ തുടര്‍ച്ച കൂടിയാണ്. മഡോക്ക് ഫിലിംസിന്റെ ഹൊറര്‍ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രമാണ് സ്ത്രീ 2. സ്ത്രീ, ഭേടിയാ, മുഞ്ജ്യ എന്നിവയാണ് മറ്റു സിനിമകള്‍. രാജ്കുമാര്‍ റാവുവിനും ശ്രദ്ധ കപൂറിനും പുറമെ അപര്‍ശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രം. തമന്നയും അക്ഷയ് കുമാറും വരുണ്‍ ധവാനും അതിഥി വേഷങ്ങളില്‍ എത്തുന്നു.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?