ചെടിക്ക് വളമിടാന്‍ 20 ലക്ഷം ടണ്‍ ഇരുമ്പുമായി ശാസ്ത്രജ്ഞര്‍ കടലിലേക്ക്, വട്ടന്‍ തീരുമാനമെന്ന് വിമര്‍ശനം

Advertisements
Advertisements

ഭൂമിയ്ക്കും മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കും മരണമണിയാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന് തടയിടാനുള്ള മാര്‍ഗ്ഗങ്ങള്‍ തിരയുകയാണ് ഗവേഷകര്‍. ഇതിനായി നിരവധി മാര്‍ഗ്ഗങ്ങള്‍ അവര്‍ക്ക് മുന്നിലുണ്ട്. അതിലൊന്ന് ഇപ്പോള്‍ വിവാദമാവുകയാണ് പസഫിക് സമുദ്രത്തിന്റെ ഒരു വലിയ ഭാഗത്ത് ഇരുമ്പു കൊണ്ട് നിറക്കാനുള്ള ശ്രമം ആണ്. ഓഷന്‍ അയണ്‍ ഫെര്‍ട്ടിലൈസേഷന്‍ (ഓഐഎഫ്) എന്നറിയപ്പെടുന്ന സമ്പ്രദായമാണ് പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്.
കടലില്‍ വളരുന്ന ഒരു ചെറിയ ചെടിയുടെ വളര്‍ച്ചയ്ക്ക് വളമായിട്ടാണ് ഇവര്‍ ഇരുമ്പ് നിറയ്ക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. ഇതുമൂലം ഫൈറ്റോപ്ലാങ്ക്ടണ്‍ (phytoplankton) എന്നറിയപ്പെടുന്ന കൊച്ചു ചെടിയുടെ വളര്‍ച്ച തഴയ്ക്കും എന്നാണ് കരുതുന്നത്, ഈ ചെടി കാര്‍ബണ്‍ഡൈഓക്സൈഡ് ആഗീരണം ചെയ്യുന്നതാണ്. ലക്ഷ്യം സാധ്യമായാല്‍ കടലില്‍ തന്നെ ഈ വാതകത്തെ അമര്‍ച്ച ചെയ്യാമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.
ഏകദേശം 20 ലക്ഷം ടണ്‍ ഇരുമ്പ് പ്രതിവര്‍ഷം കടലില്‍ നിക്ഷേപിച്ചാല്‍ 2100 ആകുമ്പോഴേക്ക് 50 ബില്ല്യന്‍ ടണ്‍ കാര്‍ബണ്‍ ഡൈഓക്സൈഡിനെ ഇല്ലായ്മ ചെയ്യാമെന്നാണ് കംപ്യൂട്ടര്‍ മോഡലുകള്‍ പ്രവചിക്കുന്നത്.
എക്സ്പ്ലോറിങ് ഓഷന്‍ അയണ്‍ സൊലൂഷന്‍സ് (ExOIS) എന്ന് അറിയപ്പെടുന്ന ഗവേഷകരുടെ സംഘമാണ് ഫൈറ്റോപ്ലാങ്ക്ടണ് പോഷകമായ അയണ്‍ സള്‍ഫേറ്റ് നിക്ഷേപിച്ച് കാര്‍ബണ്‍ ഡൈഓക്സൈഡിനെ കടലില്‍ തന്നെവച്ച് നശിപ്പിക്കാമെന്നും കണക്കുകൂട്ടുന്നത്.

Advertisements

എന്നാല്‍ ഇതിന് ഗുണവശം മാത്രമല്ല ഉള്ളതെന്നുള്ള എതിര്‍വാദവും ഗവേഷകര്‍ക്കിടയില്‍ നിന്ന് തന്നെ ഉയര്‍ന്നു കഴിഞ്ഞു. ഇതൊരു ഭ്രാന്തന്‍ തീരുമാനമാണെന്നാണ് ഇവര്‍ പറയുന്നത്. ഓഐഎഫ് പരീക്ഷണം സമുദ്രത്തിന്റെ ജൈവപരിസ്ഥിതിയെ ദോഷകരമായി ബാധിക്കാമെന്ന ഉത്കണ്ഠയാണ് അവര്‍ പ്രകടിപ്പിക്കുന്നത്. കടലില്‍ ഇരുമ്പു പോഷണം നടത്തുമ്പോള്‍ ജീവലക്ഷണമില്ലാത്ത ഇടങ്ങള്‍ സൃഷ്ടിക്കപ്പെട്ടേക്കാമെന്നും കടല്‍പ്പോച്ചവര്‍ഗ്ഗങ്ങളുടേതായ (algal) വളര്‍ച്ച കാണാനാകുമെങ്കിലും, ഇവ വെള്ളത്തിലെ ഓക്സിജനെ മുഴുവനും ഉപയോഗിച്ചേക്കാമെന്നും, അതുമൂലം മറ്റെല്ലാ ജീവജാലങ്ങളെയും നശിപ്പിക്കപ്പെട്ടേക്കാമെന്നും ഇവര്‍ പറയുന്നു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights