മുതിർന്ന പൗരന്മാർക്ക് നിയമ സഹായവും മാനസിക പിന്തുണയുമൊരുക്കുന്നതിനുള്ള കേരള പോലീസിന്റെ പദ്ധതിയായ പ്രശാന്തിയുടെ സേവനങ്ങളെ കുറിച്ച് വ്യക്തമാക്കി കേരളാ പോലീസ്. 9497900035 എന്ന ഹെല്പ് ലൈൻ നമ്പറിലും, 9497900045 എന്ന വാട്സാപ്പ് നമ്പറിലും ഈ സേവനം ലഭ്യമാണെന്നും കേരള പോലീസ് പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. യാത്രാ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുക, കൗണ്‍സിലിംഗ് തുടങ്ങിയ മേഖലകളില്‍ കൈത്താങ്ങ് ആകുക, മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സംശയനിവാരണം നടത്തുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി ഈ ഹെല്പ് ലൈൻ നമ്പറില്‍ ബന്ധപ്പെടാമെന്നും പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. ദിവസേന നിരവധി വയോധികരെ വിളിച്ച് അവരുടെ വിവരങ്ങള്‍ തിരക്കുകയും പ്രശാന്തിയുടെ സേവനങ്ങളെപ്പറ്റി അവബോധം നല്‍കുകയും ചെയ്യുന്ന ക്ഷേമാന്വേഷണ പദ്ധതിയും ഇതോടൊപ്പം പ്രവർത്തിച്ചു വരുന്നുവെന്നും കേരള പോലീസ് കുറിച്ചു.
മുതിര്‍ന്ന പൗരന്മാര്‍ക്ക് നിയമ സഹായത്തിനും മാനസിക പിന്തുണക്കും ബന്ധപ്പെടാം
