കൊച്ചുങ്ങൾ എന്നാങ്കിലും ആ​ഗ്രഹം പറയുവാണെങ്കിൽ’; വിഡിയോ കോളിൽ മമ്മൂട്ടി, ബേസിലിന്റെ ആ​ഗ്രഹം സാധിച്ചു കൊ‌ടുത്ത് ടൊവിനോ

പത്മഭൂഷണ്‍ ലഭിച്ചതിന് പിന്നാലെ നടന്‍ മമ്മൂട്ടിക്ക് മധുരം പങ്കുവച്ച ആസിഫ് അലിയുടെയും ടൊവിനോയുടെയും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇരുവരെയും പ്രശംസിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഞായറാഴ്ച നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിനു ശേഷം ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ വെച്ചാണ് മമ്മൂട്ടിയെ ഇരുവരും ആദരിച്ചത്.
ഇപ്പോഴിതാ ടൊവിനോയ്ക്കും ആസിഫിനുമൊപ്പം സന്തോഷത്തില്‍ പങ്കുചേരാന്‍ ബേസില്‍ ജോസഫുമുണ്ടായിരുന്നു. വിഡിയോ കോളിലൂടെയാണ് ബേസില്‍ ആഘോഷങ്ങളുടെ ഭാഗമായത്. നടന്‍ ടൊവിനോ ആണിപ്പോള്‍ വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.പിള്ളേര്‍ എന്തേലും ആഗ്രഹം പറഞ്ഞാല്‍ സാധിച്ചു കൊടുക്കണം എന്ന’ ഡയലോഗും വിഡിയോയിലുണ്ട്. വിഡിയോയ്ക്ക് താഴെ ബേസിലും കമ്മന്റ് ചെയ്തിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടി മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights