സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2023-24 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് അപേക്ഷാ ഫീസടയ്ക്കുന്നതിനും ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുമുള്ള സമയപരിധി ജൂൺ 8 വരെയാക്കി. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി ഫീസടയ്ക്കുകയും അപേക്ഷ സമർപ്പിക്കുകയും ചെയ്യാം. പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. വിശദവിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2324396, 2560327.
ബാച്ചിലർ ഓഫ് ഡിസൈൻ: സമയപരിധി ജൂൺ 8 വരെ
