തലച്ചോറിന്‍റെ ആരോഗ്യത്തിന് കഴിക്കാം ഈ നാല് ഭക്ഷണങ്ങള്‍

Advertisements
Advertisements

തലച്ചോറിന്റെ സംരക്ഷണത്തിനും മസ്തിഷ്കം ശരിയായി പ്രവർത്തിക്കാനും ആരോഗ്യകരമായി നിലനിൽക്കാനുമെല്ലാം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ തലച്ചോറിനെ സംരക്ഷിക്കാൻ സഹായിക്കും.

Advertisements

തലച്ചോറിന്റെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം …

ഒന്ന്..

Advertisements

മത്സ്യം ആണ് ആരോഗ്യത്തിനായി ആദ്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. പ്രത്യേകിച്ച് ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

രണ്ട്..

മുട്ടയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് മുട്ട. ഇവ തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.

മൂന്ന്..

തൈര് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. അതിനാല്‍ തന്നെ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും.

നാല്..

ഇലക്കറികളാണ് അവസാനമായി പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റ്, പ്രോട്ടീന്‍, മഗ്നീഷ്യം, വിറ്റാമിന്‍ ബി, സി തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇവ കഴിക്കുന്നത് ഉത്തമമാണ്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!