മികച്ച നടന്‍ ജെഫിന്‍ ജോസഫ്; ഐഡിയല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി മലയാളി താരം

Advertisements
Advertisements

മഹാരാഷ്ട്രയിലെ ഐഡിയല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടി ജെഫിന്‍ ജോസഫ്. നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത ‘ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്സ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നടന്‍ ജെഫിന്‍ ജോസഫ് ഈ നേട്ടം കൈവരിച്ചത്. മുമ്പും ചില അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

ജെഫിന്റെ ഉടമസ്ഥതയിലുള്ള വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യയും നിര്‍മല്‍ ബേബിയും കൂടി നിര്‍മ്മിച്ച ‘ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്സ്’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമ കൂടിയായ ‘വഴിയെ’യിലെ നായകനായായിരുന്നു കണ്ണൂര്‍ ചെറുപുഴ സ്വദേശിയായ ജെഫിന്‍ ജോസഫ് അഭിനയ രംഗത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷമാണഅ ചിത്രം റിലീസാവുന്നത്.

ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്സ എന്ന ചിത്രം മുമ്പ് ഹോളിവുഡ് ഗോള്‍ഡ് അവാര്‍ഡ്സില്‍ മികച്ച പരീക്ഷണ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ചിത്രം കാനഡയിലെ ഫെസ്റ്റിവ്‌സ് ഫിലിം ഫെസ്റ്റിലേയ്ക്കും, റീലിസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്കും തിരഞ്ഞെടുത്തിരുന്നു. ചിത്രത്തിന്റെ എഡിറ്റിംഗും സൗണ്ട് ഡിസൈനിങ്ങും സംവിധായകന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. വരുണ്‍ രവീന്ദ്രന്‍, ആര്യ കൃഷ്ണന്‍, നിബിന്‍ സ്റ്റാനി, ശ്യാം സലാഷ്, ലാസ്യ ബാലകൃഷ്ണന്‍ എന്നിവരാണ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisements

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെഫിന്‍ ജോസഫ്. ഛായാഗ്രഹണം: മിഥുന്‍ ഇരവില്‍. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്. സംഗീതം: ഫസല്‍ ഖായിസ്. ലൈന്‍ പ്രൊഡ്യൂസര്‍: ബ്രയന്‍ ജൂലിയസ് റോയ്. മേക്കപ്പ്-ആര്‍ട്ട്: രഞ്ജിത്ത് എ. അസോസിയേറ്റ് ഡയറക്ടര്‍സ്: അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. ചീഫ് അസ്സോസിയേറ്റ് ക്യാമറ: സിദ്ധാര്‍ഥ് പെരിയടത്ത്. സ്റ്റില്‍സ്: എം. ഇ. ഫോട്ടോഗ്രാഫി. സോഷ്യല്‍ മീഡിയ പ്രൊമോഷന്‍: ഇന്‍ഫോടെയ്ന്‍മെന്റ് റീല്‍സ്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights