ലോകത്തെ ഏറ്റവും വലിയ പാമ്പിന്റേ ഫോസിൽ കണ്ടെത്തി

Advertisements
Advertisements

ഗുജറാത്തിലെ കച്ചില്‍നിന്ന് കണ്ടെത്തിയ ഫോസില്‍ ലോകത്തു ജീവിച്ചവയില്‍വെച്ച് ഏറ്റവുംവലിയ പാമ്പിന്റേതെന്ന് ഐ.ഐ.ടി. റൂര്‍ക്കിയിലെ ഗവേഷകര്‍. വര്‍ഷത്തെ പഠനങ്ങള്‍ക്കു ശേഷമാണ് ലോകത്തുണ്ടായിരുന്നതില്‍ ഏറ്റവും ഭീമന്‍ ഈ പാമ്പായിരുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

Advertisements

ഡിനോസര്‍ വര്‍ഗത്തിലെ ഭീമനായ ടൈറാനസോറസ് റെക്സിനെക്കാളും (Tyrannosaurus Rex) വലിപ്പമുള്ളതായിരുന്നു ഈ പാമ്പെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. വാസുകി ഇന്‍ഡികസ് (Vasuki Indicus) എന്നാണ് 47 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ഈ പാമ്പിന് പേരിട്ടിരിക്കുന്നത്. പുരാണത്തില്‍ ശിവന്റെ കഴുത്തില്‍ കിടന്ന പാമ്പാണ് വാസുകി.

ഇത് വിഷമില്ലാത്തയിനം പെരുമ്പാമ്പ് ആയിരുന്നിരിക്കണം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 11 മുതല്‍ 15 മീറ്റര്‍ (ഏകദേശം 50 അടി) നീളവും ഒരു ടണ്ണോളം ഭാരവും പാമ്പിനുണ്ടായിരുന്നിരിക്കണം എന്നാണ് പഠനത്തിലുള്ളത്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!