പേരയ്‌ക്കയുടെ പെരുമയെ കുറിച്ച് എല്ലാവർക്കും അറിവുള്ള കാര്യമാണ്. കുരുവിൽ വരെ ഗുണങ്ങൾ ഒളിപ്പിച്ച് വച്ചിട്ടുള്ള പേരയ്‌ക്ക മാത്രമല്ല, പേരയുടെ ഇലയിലും നിരവധി ഗുണങ്ങളാണുള്ളത്. പേരയിലയുടെ ഗുണങ്ങളറിയാം.പേരയിലയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ ബി തലമുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. പേരയിലയിട്ട് തിളപ്പിച്ച വെള്ളം തണുപ്പിച്ച് തലയിൽ മസ്സാജ് ചെയ്യുകയും തല കഴുകുന്നതും മുടികൊഴിച്ചിൽ തടയും.
പേരയില അരച്ച് തലയിൽ പുരട്ടിയാൽ താരൻ ശല്യമകറ്റാം. പേരയുടെ നീര് തലയിൽ പുരട്ടിയാൽ പേൻ ശല്യവും ഇല്ലാതാകും.
പേരയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ അൽപ്പം ഉപ്പിട്ട് കവിൾക്കൊണ്ടാൽ പല്ലു വേദനയ്‌ക്കും മോണ പഴുപ്പിനും ശമനം കിട്ടും. പേരയുടെ തളിരിലകൾ വെറുതെ ചവച്ചാൽ വായ്നാറ്റം അകലു മുഖക്കുരുമൂലമുണ്ടാകുന്ന കറുത്ത പാടുകളകറ്റാൻ പേരയില അരച്ച് തേക്കാം. അലർജി മൂലമുണ്ടാകുന്ന ചൊറിച്ചിലും മാറും.
പേരയില വെള്ളം കുടിക്കുന്നത് വയറു വേദന ശമിപ്പിക്കും.
ദഹനം മെച്ചപ്പെടുത്തുന്നു.
പേരയില വെള്ളം കുടിക്കുന്നത് ശരീരഭ്രം കുറയ്‌ക്കാനും സഹായിക്കുന്നു.
പേരയില ചായയിലും ചേർത്ത് കുടിക്കാവുന്നതാണ്. ചായ തിളപ്പിക്കുമ്പോൾ അതിലേക്കു രണ്ടോ മൂന്നോ പേരയുടെ തളിരിലകൂടി ചേർത്ത് തിളപ്പിക്കുക. ഇതു നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളാൻ സഹായിക്കുന്നു. തിളച്ച വെള്ളത്തിൽ പേരയില ഇട്ടും കുടിക്കാവുന്നതാണ്.
പേരയ്‌ക്കയേക്കാൾ ഗുണങ്ങൾ പേരയിലയിൽ? ഒരിലയിൽ എന്തിരിക്കുന്നുവെന്ന് ചിന്തിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം..
