വിവാഹദിനം അടുത്ത സന്തോഷം പങ്കുവച്ച് കാളിദാസ് ജയറാം. പ്രതിശ്രുത വധു താരിണിയുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് കാളിദാസ് സന്തോഷം അറിയിച്ചത്. 2023 നവംബറിലായിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹ നിശ്ചയം.
കാളിദാസിനും താരിണിക്കും ആശംസകളുമായി താരങ്ങളടക്കം നിരവധി പേരെത്തി. നടൻ സത്യരാജിന്റെ മകൾ ദിവ്യ സത്യരാജ് ‘എന്റെ പ്രിയപ്പെട്ട ജോഡി’ എന്നാണ് കാളിദാസിനെയും താരിണിയെയും വിശേഷിപ്പിച്ചത്. ലൗ ഇമോജി പങ്കുവച്ചാണ് നടി മഞ്ജിമ മോഹൻ സ്നേഹം അറിയിച്ചത്.
മോഡലിംഗ് രംഗത്ത് സജീവമായ തരിണി നീലഗിരി സ്വദേശിയാണ്. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണർ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു. മേയ് മാസത്തിലായിരുന്നു ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം
ഇനി 10 നാൾ , വിവാഹം ഇങ്ങ് അടുത്തു : സന്തോഷം പങ്കുവച്ച് കാളിദാസ് ജയറാം

Advertisements
Advertisements