വിവാഹം അസാധുവായി പ്രഖ്യാപിച്ചാലും 1955-ലെ ഹിന്ദു വിവാഹ നിയമപ്രകാരം സ്ഥിരം ജീവനാംശമോ ഇടക്കാല ജീവനാംശമോ നല്‍കാമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ വ്യക്തത തേടി രണ്ടംഗ ബെഞ്ച് കഴിഞ്ഞ വര്‍ഷം നല്‍കിയ റഫറന്‍സിലാണ് ജസ്റ്റിസ് എ.എസ് ഓക അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ മറുപടി. നിയമത്തിലെ 11-ാം വകുപ്പ് പ്രകാരം അസാധുവാക്കപ്പെട്ട വിവാഹമാണെങ്കിലും 25ാം വകുപ്പനുസരിച്ച് സ്ഥിരമായ ജീവനാംശം അവകാശപ്പെടാം. നല്‍കണമോ എന്നത് ഓരോ കേസിലേയും കക്ഷികളുടെ സാഹചര്യം നോക്കിയാണ് നിശ്ചയിക്കേണ്ടത്. വിവാഹം അസാധുവാക്കേണ്ടതാണെന്ന് പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യമായ കേസുകളില്‍ അന്തിമ തീര്‍പ്പാകും വരെ 24ാം വകുപ്പ് പ്രകരാം ഇടക്കാല ജീവനാംശം നല്‍കാം.
വിവാഹം അസാധുവാക്കിയാലും ജീവനാംശത്തിന് അര്‍ഹതയുണ്ട് ; സുപ്രീംകോടതി
