സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ വയനാട് ഫീല്‍ഡ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല്ല പരിസ്ഥിതിദിന വാരാചരണ ബോധവത്കരണ, പ്രദര്‍ശന പരിപാടികള്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. തൊണ്ടര്‍നാട് ദോഹ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദ്വിദിന ബോധവത്കരണ ക്ലാസ് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. മാലിന്യ ലഘൂകരണത്തില്‍ ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫിസര്‍ കെ.അനൂപ് ക്ലാസെടുത്തു. ആസാദി കാ അമൃത് മഹോത്സവ് പ്രദര്‍ശനം, വിവിധ വകുപ്പുകളുടെ സ്റ്റാളുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വാര്‍ഡ് അംഗം കെ.വി ഗണേശന്‍, ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം.വി പ്രജിത്ത് കുമാര്‍, തൊണ്ടര്‍നാട് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ലത ബിജു, ഐ.സി.ഡി എസ്. സൂപ്പര്‍വൈസര്‍ പി.ഡി സുജാത എന്നിവര്‍ സംസാരിച്ചു. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത്, മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ട്, കുടുംബശ്രീ എന്നീവയുടെ സഹകരണത്തോടെ നടത്തുന്ന ദ്വിദിന പ്രദര്‍ശന ബോധവത്കരണ പരിപാടി നാളെ
(ശനി) സമാപിക്കും.
പരിസ്ഥിതിദിന വാരാചരണ ബോധവത്കരണം ആരംഭിച്ചു
