മെസ്സേജിങ് ആപ്പ് ആയ വാട്സാപ്പിൽ പുതിയ ഫീച്ചർ ‘മെസ്സേജ് പിൻ ഡ്യൂറേഷൻ’ ഒരുങ്ങുന്നു. WaBetaInfo റിപ്പോർട്ട് പ്രകാരം ഈ ഫീച്ചർ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 2.23.12.11 വാട്സാപ്പ് ബീറ്റ വേർഷനിൽ ഈ ഫീച്ചർ ലഭ്യമാണ്.
എങ്ങനെ പ്രവർത്തിക്കുന്നു
ഒരു സന്ദേശം ഒരു ചാറ്റിൽ എത്ര സമയം പിൻ ചെയ്യണമെന്ന് തെരെഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് കഴിയും. ഒരാൾക്ക് ഇപ്പോഴും ആവശ്യമുള്ള ഒരു ചാറ്റ് ചാറ്റ് ലോഗിന്റെ ഏറ്റവും മുകളിൽ നിലനിർത്തുന്നതാണ് മെസ്സേജ് പിൻ ചെയ്യുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പിൻ ചെയ്ത സന്ദേശം അൺപിൻ ചെയ്ത ശേഷം ഉപയോക്താക്കൾക്ക് പ്രത്യേക കാലയളവ് തെരെഞ്ഞെടുക്കാൻ കഴിയും. 24 മണിക്കൂർ, 7 ദിവസം, 30 ദിവസം എന്നിങ്ങനെ വ്യത്യസ്ത കാലയളവുകൾ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കഴിയും. തെരഞ്ഞെടുത്ത കാലയളവ് അവസാനിക്കും മുമ്പ് തന്നെ ഏതു സമയത്തും പിൻ ചെയ്തത് ഒഴിവാക്കാൻ സാധിക്കും.