മോസ്കോ: റഷ്യൻ വീഗൻ ഇൻഫ്ലുവെൻസർ സംസോനോവ എന്ന ഴന്ന ഡി ആർട്ട് അന്തരിച്ചു. 39 വയസായിരുന്നു. വീഗൻ ഡയറ്റ് പിന്തുടരുന്ന് പട്ടിണി കിടന്നാണ് മരിച്ചത്.
സുഹൃത്താണ് മരണ വിവരം അറിയിച്ചത്. ആറു വർഷമായി വീഗൻ ഡയറ്റാണ് പിന്തുടരുന്നത്.
ചക്ക, ദുരിയൻ, പഴവർഗങ്ങൾ, വിത്തുകൾ, മുളപ്പിച്ച വിത്തുകൾ, പഴച്ചാറുകൾ, സ്മൂത്തീസ് എന്നിവ മാത്രമാണ് ഈ 39 കാരി കഴിച്ചിരുന്നു.താൻ ഉപയോഗിക്കുന്ന ഭക്ഷണസാധനങ്ങളും അതിന്റെ റെസിപികളും എപ്പോളും ആളുകളുമായി പങ്കുവെക്കുകയും ചെയ്തു. കോളറ പോലുള്ള ഇൻഫെക്ഷൻ ആണ് മരണകാരണമെന്ന് ഇവരുടെ അമ്മ പറഞ്ഞു. ആറു വർഷമായി താൻ വെള്ളം കുടിക്കുന്നില്ലെന്ന് സംസോനോവ മുൻപ് പറഞ്ഞിരുന്നു.