ആസിഫ് ചിത്രമായ കാസർഗോൾഡിലും വിനായകന്‍ തകര്‍ക്കുന്നു

Advertisements
Advertisements

ആസിഫ് അലി നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് കാസര്‍ഗോള്‍ഡ്. മൃദുല്‍ നായരാണ് ആസിഫ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിനായകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരുമുള്ള ചിത്രം മികച്ച ഒന്നാണെന്നാണ് ലഭിക്കുന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാസര്‍ഗോള്‍ഡ് കാണുന്ന പ്രേക്ഷകനെയും ചിത്രത്തിനൊപ്പം തന്നെ സഞ്ചരിപ്പിക്കുന്നതാണ് ആഖ്യാനം എന്നുമാണ് അഭിപ്രായങ്ങള്‍.

Advertisements

ഇപ്പോള്‍ ആസിഫ് അലി മാസ് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യനായ നടന്‍ എന്ന നിലയില്‍ വളര്‍ന്നിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ വീണ്ടും ഒരു ഹിറ്റ് ചിത്രം ഉറപ്പിക്കുന്നതാണ് പ്രതികരണങ്ങള്‍. രജനികാന്തിന്റെ ജയിലറില്‍ വര്‍മനായി തിളങ്ങിയ ശേഷം ആസിഫ് അലിയുടെ കാസര്‍ഗോള്‍ഡിലും ഇപ്പോള്‍ വിനായകന്‍ തകര്‍ത്തുവാരുന്നുവെന്നും പ്രിതകരണങ്ങളുണ്ട്. സസ്‌പെന്‍ഷനിലായ പൊലീസുകാരനായി വിനായകന്‍ തിളങ്ങിയിരിക്കുന്നു. ആദ്യ പകുതിക്കാണ് മികച്ച അഭിപ്രായം. സ്വര്‍ണക്കള്ളക്കടത്താണ് കാസര്‍ഗോള്‍ഡിന്റെ പ്രമേയമായി വന്നിരിക്കുന്നത്.

ആസിഫ് അലിക്കും സണ്ണി വെയ്‌നും വിനായകനുമൊപ്പം ദീപക് പറമ്പോള്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, സിദ്ദിഖ്, ധ്രുവന്‍, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. വിഷ്ണു വിജയ്‌യുടെയും നിരഞ്ജ് സുരേഷിന്റെയും സംഗീതത്തില്‍ വൈശാഖ് സുഗുണന്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജെബില്‍ ജേക്കബ്. സജിമോന്‍ പ്രഭാകറും മൃദുലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights