പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ച് ശിവകാര്‍ത്തികേയൻ ചിത്രം ‘അയലാൻ’

Advertisements
Advertisements

ശിവകാര്‍ത്തികേയൻ നായകനാകുന്ന അയലാൻ എന്ന ചിത്രം നാളുകളേറെയായി വൈകുകയാണ്. അയലാന്റെ പുതിയ റിലീസ് തിയ്യതി താരം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. 2024 പൊങ്കല്‍ റിലീസായിരിക്കും ചിത്രം. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

Advertisements

സംവിധാനം ആര്‍ രവികുമാറാണ്. തിരക്കഥയും ആര്‍ രവികുമാറിന്റേത് തന്നെ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നിരവ് ഷായാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്. ‘എസ്കെ 21’ എന്ന വിശേഷണപ്പേരുള്ള ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ശിവകാര്‍ത്തികേയൻ. ശിവാകര്‍ത്തികേയൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമിയാണ്. സായ് പല്ലവി നായികയായി എത്തുന്നു. കമല്‍ഹാസന്റെ രാജ്‍ കമലാണ് ശിവകാര്‍ത്തികേയൻ ചിത്രം നിര്‍മിക്കുന്നത്.

ശിവകാര്‍ത്തികേയൻ നായകനായി ‘മാവീരൻ’ സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സംവിധാനം മഡോണി അശ്വിന്റേതായിരുന്നു തിരക്കഥയും മഡോണി അശ്വിന്റേതാണ്. ചിത്രം വൻ വിജയമായി മാറിയിരുന്നു.

Advertisements

‘മാവീരൻ’ ജൂലൈ 14ന് ആണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയായിലായിരുന്നു ഒടിടി റിലീസ് ചെയ്‍തത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് വിധു അയ്യണ്ണ. അദിതി നായികയാകുന്ന മാവീരന്റെ സംഗീത സംവിധായകൻ ഭരത് ശങ്കര്‍ ആയിരുന്നു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights