നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട് രാജ്യം സ്വീകരിക്കേണ്ട നയപരമായ കാര്യങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര ഐടി കാര്യ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. ആറ് വര്‍ക്കിങ് ഗ്രൂപ്പുകളാണ് റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. കൃഷി, ആരോഗ്യം, സുരക്ഷ തുടങ്ങി എല്ലാ മേഖലകളിലും നിര്‍മ്മിത ബുദ്ധി വലിയ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു. സെമികോണ്‍ പദ്ധതിയുമായി സഹകരിച്ച് എഐ ചിപ്പുകള്‍ രാജ്യത്ത് നിര്‍മ്മിക്കുന്നതിനും ഇന്ത്യയുടെ എഐ നയം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നയം റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു
