സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള വിജയ് ചിത്രങ്ങൾക്കായി പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്.
ഇപ്പോഴിതാ ആരാധകരെ സന്തോഷിപ്പിക്കുന്ന റിപ്പോർട്ട് ആണ് എത്തുന്നത്.
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന് സംവിധായകൻ ആയതായി റിപ്പോർട്ട്.
ദളപതി 69 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം ഒരുക്കുന്നത് കാർത്തിക് സുബ്ബരാജ് ആണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കാർത്തിക് സുബ്ബരാജും-വിജയിയും ഒന്നിക്കുന്നു എന്ന റിപ്പോർട്ട് ദളപതി ആരാധകരെയും ആവേശത്തിലാക്കിയിട്ടുണ്ട്.
പറഞ്ഞ പ്രമേയങ്ങൾ കൊണ്ടും സിനിമകൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ട കാർത്തിക്കും വിജയിയും ഒന്നിക്കുമ്പോൾ പ്രതീക്ഷ ഏറെയാണ്.
അതേസമയം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആയിരിക്കും ചിത്രം നിർമിക്കുക.ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
അതേസമയം നിലവിൽ ദളപതി 68ൽ ആണ് വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം’ എന്നാണ് ചിത്രത്തിന്റെ പേര്. ദ ഗോട്ട് എന്നാണ് അറിയപ്പെടുന്നത്.
ദളപതിയുടെ പുതിയ ചിത്രത്തിന് സംവിധായകൻ ആയി : ആവേശത്തോടെ ആരാധകർ, തമിഴ് സിനിമ ചരിത്രം മാറ്റികുറിക്കുമെന്ന് ആരാധകർ
