ഈ മാസം അവസാനത്തോടെ 2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ട 154 സിനിമകളില്‍ നിന്ന് 42 സിനിമകള്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ നിന്ന് പത്ത് സിനിമകളാകും ഫൈനല്‍ റൗണ്ടിലേക്ക് എത്തുക.
Advertisements
മൂന്ന് മമ്മൂട്ടി ചിത്രങ്ങളാണ് മികച്ച സിനിമയ്ക്കുള്ള കാറ്റഗറിയില്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പുഴു, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നിവയാണ് ആ മൂന്ന് സിനിമകള്‍.
മികച്ച നടനുവേണ്ടിയുള്ള പോരാട്ടത്തില്‍ മമ്മൂട്ടി തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. രണ്ടാം റൗണ്ടിലേക്കുള്ള ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട മൂന്ന് സിനിമകള്‍ക്ക് പുറമേ ഭീഷ്മ പര്‍വ്വത്തിലെ പ്രകടനം കൂടി മികച്ച നടനുള്ള കാറ്റഗറിയില്‍ മമ്മൂട്ടിയുടേതായി പരിഗണിക്കും. മമ്മൂട്ടിക്ക് വെല്ലുവിളി ഉയര്‍ത്തി കുഞ്ചാക്കോ ബോബനും മികച്ച നടനാകാന്‍ മത്സരരംഗത്തുണ്ട്. കുഞ്ചാക്കോ ബോബന്റെ മൂന്ന് സിനിമകളാണ് രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ന്നാ താന്‍ കേസ് കൊട്, പട, അറിയിപ്പ് എന്നിവയാണ് ചാക്കോച്ചന്റെ ചിത്രങ്ങള്‍. ഈ മൂന്ന് സിനിമകളിലേയും കുഞ്ചാക്കോ ബോബന്റെ പ്രകടനം മികച്ചതായിരുന്നു. തീര്‍പ്പ്, ജന ഗണ മന എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പൃഥ്വിരാജിനെയും മികച്ച നടനായുള്ള അവാര്‍ഡിന് പരിഗണിക്കും.
ബംഗാളി സംവിധായകനും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഉപസമിതികളിലെ ചെയര്മാന്മാര്ക്കു പുറമേ ഛായാഗ്രാഹകന്‍ ഹരിനായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, നടി ഗൗതമി, പിന്നണിഗായിക ജെന്‍സി ഗ്രിഗറി എന്നിവര്‍ അംഗങ്ങളുമാണ്.
Post Views: 8 ഇന്ത്യ സ്നേഹം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിന്റോ ഡേവിഡ് സംവിധാനം ചെയ്തു ഡയാന ഹമീദ്, സിൻസീർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സംഭവ സ്ഥലത്ത് നിന്നും’ സിനിമയുടെ ട്രൈലർ റിലീസ് ഇന്ന് നടന്നു. നടൻ ടോവിനോ തോമസ്സിന്റ ഒഫീഷ്യൽ […]
Post Views: 4 നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും അവർ ധരിച്ച വസ്ത്രങ്ങളുടെയും വരെ പകർപ്പവകാശം തങ്ങൾക്കാണെന്നു നടൻ ധനുഷിന്റെ നിർമാണ സ്ഥാപനമായ വണ്ടർബാർ ഫിലിംസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിലെ നായികയായിരുന്ന നടി നയൻതാര, നെറ്റ്ഫ്ലിക്സ് […]
Post Views: 9 നടി അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. View this post on Instagram A post shared by Anusree (@anusree_luv) Related posts: മുഖ്യവേഷങ്ങളിൽ ബിജു മേനോനും മേതിൽ ദേവികയും; ‘കഥ ഇന്നുവരെ’യുടെ ഫസ്റ്റ് […]