ടൊവിനോ തോമസിൻ്റെ നിർമാണത്തിൽ നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മരണമാസ്സ്’ ചിത്രീകരണം ആരംഭിച്ചു. ബേസിൽ ജോസഫാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കോമഡി എൻ്റർടെയിനറാണ് ചിത്രം എന്നാണ് സൂചന.
ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാഥാണ്. ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓണും കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ വെച്ചുനടന്നു. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും താരങ്ങളും പൂജാ ചടങ്ങിൽ പങ്കെടുത്തിരുന്നു.
രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Your point of view caught my eye and was very interesting. Thanks. I have a question for you.