കൃഷികൾക്ക് ഭീഷണിയായി കമ്പിളിപ്പുഴു വ്യാപകം; എങ്ങനെ നിയന്ത്രിക്കാം

Advertisements
Advertisements

കൃഷിയിടത്തിൽ കമ്പിളിപ്പുഴു/ ഇലതീനിപ്പുഴു വ്യാപകമാവുന്നത് കാർഷികവിളകൾക്ക് ഭീഷണിയാകുന്നു. വാഴത്തോട്ടത്തിലാണ് കൂടുതൽ കണ്ടുവരുന്നത്. ഇപ്പോൾ മറ്റുവിളകൾക്കും ഭീഷണിയായിട്ടുണ്ടെന്ന് കർഷകർ പറയുന്നു. ചേന, ഇഞ്ചി, മഞ്ഞൾ, ചെണ്ടുമല്ലി തുടങ്ങി മിക്ക വിളകളിലും കാണുന്നുണ്ട്. കളകൾ അധികമുള്ള തോട്ടങ്ങളിലാണ് ഇവയുടെ ആക്രമണം കൂടുതൽ. കൃഷിയിടത്തിന് അടുത്തുള്ള വീടുകൾക്കുള്ളിൽവരെ ഇവയെത്തുന്നുണ്ട്.
വിരിഞ്ഞിറങ്ങിയ പെൺശലഭങ്ങൾ നാലുദിവസത്തിനകം കൂട്ടമായി ഇലകൾക്കിടയിൽ മുട്ടകൾ നിക്ഷേപിക്കും. 170 മുട്ടകൾവരെ ഒരുമിച്ച് കാണാം. നാലുദിവസങ്ങൾകൊണ്ട് വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ തളിരിലകളുടെ പച്ചഭാഗം കാർന്നുതിന്നും. 26 മുതൽ 32 ദിവസങ്ങൾകൊണ്ട് പൂർണവളർച്ചയെത്തും. ആദ്യം പച്ചഭാഗംമാത്രം കാർന്നുതിന്നുന്ന പുഴുക്കൾ പിന്നീട് ഇലകൾ പൂർണമായി ഭക്ഷിക്കു പുഴുക്കളുടെ ശരീരം മുഴുവൻ കട്ടിയായ കറുത്ത രോമങ്ങൾകൊണ്ട് മൂടിയിരിക്കും. പൂർണവളർച്ചയെത്തിയ ശലഭങ്ങൾക്ക് തുടുത്തശരീരമാണ്. ഉദ്ദേശം 1.6 സെന്റിമീറ്റർ നീളവും 5.1 സെന്റിമീറ്റർ വീതിയുമുണ്ടാകും. മുൻ ചിറകുകൾക്ക് തവിട്ടുനിറവും പുറംചിറകുകൾക്ക് മഞ്ഞനിറവുമായിരിക്കും. മഞ്ഞ നിറത്തോടു കൂടിയ ഉദരഭാഗത്ത് കറുത്തവരകളുമുണ്ട്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights