പ്രമോഷൻ സമയത്ത് താലി മാറ്റാൻ പറഞ്ഞു, പവിത്രമായ ഒന്നല്ലേ.. അതിന് ഒരു ദിവസമുണ്ട്, ആ സാരി അമ്മയുടേത്; കീർത്തി

Advertisements
Advertisements

ഇക്കഴിഞ്ഞ ഡിസംബർ 12ന് ഗോവയിൽ‌ വളരെ ആഢംബര പൂർവമാണ് കീർത്തി സുരേഷിന്റെയും വരൻ ആന്റണി തട്ടിലിന്റെയും വിവാഹം നടന്നത്. വളരെ ഇന്റിമേറ്റായി നടന്ന ചടങ്ങായിരുന്നതുകൊണ്ട് തന്നെ മീഡിയയ്ക്ക് പോലും പ്രവേശനമുണ്ടായിരുന്നില്ല. കീർത്തി പുറത്ത് വിട്ടപ്പോഴാണ് വിവാഹ ചിത്രങ്ങൾ ആരാധകർ കണ്ടത്. വിവാഹശേഷം ഉടൻ തന്നെ ആദ്യ ബോളിവുഡ് സിനിമ ബേബി ജോണിന്റെ പ്രമോഷനിൽ കീർത്തി സജീവമായി പങ്കെടുത്തിരുന്നു.
കഴുത്തിൽ താലി ചരടുമായാണ് പരിപാടികളിൽ എല്ലാം നടി പങ്കെടുത്തത്. അതിന്റെ പേരിൽ ഏറെ പരിഹാസങ്ങളും ട്രോളും കീർത്തിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മുമ്പ് നയൻതാരയും വിവാഹത്തിനുശേഷവും താലി ചരട് കഴുത്തിൽ നിന്നും നീക്കം ചെയ്യാത്തതിന്റെ പേരിൽ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു.
ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് താലി ചരട് കഴുത്തിൽ നിന്നും നീക്കം ചെയ്യാതിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കീർത്തി. ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഞാൻ എല്ലായിടത്തും താലി ധരിച്ച് പോകുന്നത് മംഗൽ സൂത്ര പരിശുദ്ധമായ ഒന്നായത് കൊണ്ടാണ്. ഈ മഞ്ഞ ചരട് മാറ്റുന്നത് ഒരു പ്രത്യേക ദിവസത്തിനുശേഷമാണ്ഒരു ഗോൾഡ് ചെയിനിലേക്ക് ഈ താലി മാറ്റുന്നത് അത്തരം ഒരു ദിവസത്തിലാണ്. ഏഴ് ദിവസത്തിനോ പത്ത് ദിവസത്തിനോ ശേഷം ഇത് മാറ്റും. അതിനുവേണ്ടി ഒരു ദിവസം കണ്ടെത്തും. ഞങ്ങൾ ഇതുവരെ അത്തരം ഒരു ദിവസം കണ്ടെത്തിയില്ല. എനിക്ക് തോന്നുന്നു അത് ജനുവരിക്ക് ശേഷം ആണെന്നാണ്. പ്രമോഷൻ സമയത്ത് അത് മാറ്റണമെങ്കിൽ മാറ്റിക്കോളാൻ പലരും എന്നോട് പറഞ്ഞിരുന്നു.എനിക്ക് അത് മാറ്റാൻ തോന്നിയില്ല. ഈ താലിയെന്ന് പറയുന്നത് ഹൃദയത്തോട് ചേർന്ന് കിടക്കണം എന്നാണ്. അത് വളരെ പരിശുദ്ധമാണ്. അതുപോലെതന്നെ പവർഫുള്ളാണ്. എത്ര ദിവസം ഈ മഞ്ഞ ചരടിൽ താലി കിടക്കുന്നോ അത്രയും അത് പവർഫുള്ളാണ്. ഗോൾഡൻ ചെയിനിലേക്ക് മാറ്റിക്കഴിഞ്ഞാൽ ഇത് നോർമലായ ഒന്നാകും. ചിലർ പറഞ്ഞു വസ്ത്രത്തിനുള്ളിൽ താലി ചരട് സൂക്ഷിക്കൂവെന്ന്.
പക്ഷെ താലി ചരട് ധരിച്ച് കാണുമ്പോൾ കാണാൻ ഹോട്ടാണെന്ന് എനിക്ക് തോന്നി. ഞാൻ ഇത് ആഘോഷിക്കുകയാണ് എന്നാണ് കീർത്തി താലി ചരടിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. താലികെട്ട് ചടങ്ങിനുശേഷം കീർത്തി ധരിച്ചൊരു സാരിയും വലിയ രീതിയിൽ ചർച്ചയായ ഒന്നായിരുന്നു. മെറൂൺ നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായിരുന്നു കീർത്തി.
നടി തന്റെ വിശേഷപ്പെട്ട ദിവസത്തിനായി പ്രത്യേകം പറഞ്ഞ് ചെയ്യിപ്പിച്ചതാകും ആ സാരി എന്നാണ് ആരാധകർ കരുതിയത്. പക്ഷെ യഥാർത്ഥത്തിൽ അമ്മ മേനകയുടെ വിവാഹ സാരിയായിരുന്നു അത്. കീർത്തി തന്നെയാണ് ഇക്കാര്യവും അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. താലികെട്ടിനുശേഷം ഡ്രസ് ചെയ്ഞ്ച് ചെയ്തപ്പോൾ എടുത്തതാണ് മെറൂൺ നിറത്തിലുള്ള സാരിയിലുള്ള ഫോട്ടോകൾ. അത് എന്റെ അമ്മയുടെ വെഡ്ഡിങ് സാരിയാണ്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights