ചരിത്രമെഴുതി മിന്നു മണി; ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്റർ

ചരിത്രത്തിലേക്ക് ബാറ്റേന്തി മലയാളി ഓള്‍റൗണ്ടര്‍ മിന്നു മണി. ബം​ഗ്ലാദേശ് വനിതാ ടീമിനെതിരായ ടി20 പോരാട്ടത്തിലൂടെ ഇന്ത്യൻ ടീമിൽ അരങ്ങേറും. ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്ററാണ് വയനാട്ടുകാരിയായ മിന്നു. അതേസമയം ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്‍റി 20 ക്രിക്കറ്റ് […]

സൂപ്പര്‍ സിക്സ് മത്സരത്തില്‍ 7 വിക്കറ്റ് വിജയവുമായി വെസ്റ്റിന്‍ഡീസ്

ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ ഭാഗമായുള്ള സൂപ്പര്‍ സിക്സ് മത്സരത്തില്‍ 7 വിക്കറ്റ് വിജയവുമായി വെസ്റ്റിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത ഒമാനെ 221/9 എന്ന സ്കോറിലൊതുക്കിയ ശേഷം വെസ്റ്റിന്‍ഡീസ് 39.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിയ്ക്കുകയായിരുന്നു. 100 റണ്‍സ് നേടി […]

ബംഗ്ലാദേശ് പര്യടനം; മലയാളി താരം മിന്നു മണി ഇന്ത്യന്‍ വനിതാ ടീമില്‍

ഇന്ത്യൻ ക്രിക്കറ്റിൽ മലയാളി സാന്നിധ്യം വീണ്ടും സംഭവിക്കുന്നു . ടിനു യോഹന്നാൻ , എസ് ശ്രീശാന്ത് , സഞ്ജു സാംസൺ, സന്ദീപ് വാരിയർ എന്നിവർക്ക് ശേഷം ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിലേക്കെത്തുകയാണ് മിന്നുമണി. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിലാണ് […]

ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര കളിക്കാനൊരുങ്ങി ഇന്ത്യ

മുംബൈ: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യ, ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര കളിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാവും ഇന്ത്യയും ഓസ്ട്രേലിയയും കളിക്കുക. അടുത്തമാസം ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീം […]

ഹൈ ഹീൽസിൽ 12.82 സെക്കൻഡിൽ 100 മീറ്റർ ഓടി; റെക്കോർഡ് സൃഷ്ടിച്ച് യുവാവ്

പല മേഖലകളിലും റെക്കോർഡ് നേടിയവരെ നമുക്ക് അറിയാം. ഒരു പക്ഷേ കേട്ടാൽ അമ്പരപ്പ് തോന്നുന്ന വിചിത്ര പ്രവർത്തികൾ വരെ ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കിയവരുണ്ട്. ഇന്ന് ഓടി റെക്കോർഡ് നേടിയ ഒരു യുവാവിനെ പരിചയപ്പെടുത്താം. ഹൈ ഹീൽസിൽ 12.82 സെക്കൻഡിൽ 100 […]

കോച്ച് ധോണി, ബാറ്റിംഗ് പരിശീലകന്‍ സച്ചിന്‍, ബോളിംഗ് നിരയുടെ ചുമതല സഹീര്‍ ഖാന്!

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വീണ്ടും കാലിടറിയതോടെ രോഹിത്-ദ്രാവിഡ് കോമ്പോ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. രാഹുല്‍ ദ്രാവിഡിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റണമെന്നും രോഹിതിനെ നായകസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ ഈ വിഷയത്തോട് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരുമായി […]

മെസ്സിക്ക് ഇന്ന് 36-ാം പിറന്നാൾ

ഫുട്ബോൾ ഇതിഹാസങ്ങളിൽ ഒരാളായി കരുതപ്പെടുന്ന കളിക്കാരനാണ് ലയണൽ മെസ്സി. 1987 ജൂൺ 24-ന് അർജന്റീനയിലെ റൊസാരിയോയിലാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പത്തിൽ തന്നെ ഫുട്ബോൾ കളിക്കാൻ തുടങ്ങിയ മെസ്സി, 13 വയസ്സുള്ളപ്പോൾ ബാഴ്‌സലോണയുടെ യൂത്ത് ടീമിൽ ചേർന്നു. 16 വയസ്സായപ്പോഴേക്കും സീനിയർ ടീമിൽ […]

ലോകത്തിലേറ്റവുമധികം ഫോളോവേഴ്‌സുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബായി കേരള ബ്ലാസ്‌റ്റേഴ്‌സ്.

കൊച്ചി: ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ റെക്കോഡ് സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ്. സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിലേറ്റവുമധികം ആളുകള്‍ ഫോളോ ചെയ്യുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് എന്ന റെക്കോഡാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഈ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. സി.ഐ.ഇ.എസ് ഫുട്‌ബോള്‍ […]

ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ ബാഡ്മിന്റണ്‍; മലയാളി താരം എച്‌എസ് പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍

ജക്കാര്‍ത്ത : ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ മലയാളി താരം എച്‌എസ് പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍. പുരുഷ സിംഗിള്‍സില്‍ മറ്റൊരു പ്രതീക്ഷയായ കിഡംബി ശ്രീകാന്ത് അവസാന എട്ടിലേക്ക് കടന്നു. പുരുഷ ഡബിള്‍സിലും ഇന്ത്യയുടെ സൂപ്പര്‍ ജോഡികളായ സാത്വിക്‌സായ്‌രാജ് റാന്‍കി […]

ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ രോഹിത്തിന് താല്‍പര്യമില്ലായിരുന്നു, നിര്‍ബന്ധിച്ചത് ജയ് ഷായും ഗാംഗുലിയും

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ടെസ്റ്റ് നായകസ്ഥാനം രോഹിത് ഒഴിയണമെന്ന് ഇന്ത്യന്‍ ആരാധകര്‍ അടക്കം സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം രോഹിത്തിനെ ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ […]

error: Content is protected !!
Verified by MonsterInsights