രോഗാണുമൂലമുള്ള ഏറ്റവും വലിയ പകർച്ചവ്യാധിയെന്ന നിലയിലേക്ക് ക്ഷയരോഗം മാറുന്നു. മാനവരാശിയെ വിറപ്പിച്ച കോവിഡിനെ മറികടന്നാണീ വ്യാപനം. ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ടി.ബി റിപ്പോർട്ടിലാണ് വിവരങ്ങള്‍. ആകെ രോഗികളില്‍ 26 ശതമാനവും ഇന്ത്യയിലാണ്. കഴിഞ്ഞ റിപ്പോർട്ടില്‍ 27 ശതമാനമായിരുന്നൂവെന്നതാണ് ചെറിയൊരു ആശ്വാസം. മുൻപുള്ള മൂന്ന് വർഷം ലോകത്ത് ഏറ്റവുംകൂടുതല്‍ ജീവനപഹരിച്ചത് കോവിഡാണ്. എന്നാല്‍, 2023-ല്‍ 12.5 ലക്ഷം ജീവനെടുത്ത് ക്ഷയരോഗം തിരിച്ചെത്തി. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ രോഗപ്രതിരോധം തുടങ്ങിയശേഷം ഏറ്റവുംകൂടുതല്‍ പുതിയ രോഗികളുണ്ടായ വർഷമാണ് കഴിഞ്ഞുപോയത്. 82 ലക്ഷം പേരിലാണ് പുതിയതായി സ്ഥിരീകരിച്ചത്. മുൻവർഷമിത് 75 ലക്ഷമായിരുന്നു. ഔഷധ പ്രതിരോധമുള്ള രോഗത്തിന്റെ വ്യാപനമാണ് വലിയഭീഷണി.
റിപ്പോർട്ടിലെ പ്രസക്ത വിവരങ്ങള്‍
നിലവില്‍ 1.08 കോടി രോഗികള്‍. പുരുഷന്മാർ 60 ലക്ഷം, സ്ത്രീകള്‍ 36 ലക്ഷം, കുട്ടികള്‍ 13 ലക്ഷം.
എല്ലാ രാജ്യങ്ങളിലും രോഗികളുണ്ട്. ഇന്ത്യ 26 ശതമാനം, ഇന്തോനേഷ്യ 10, ചൈന 6.8, ഫിലിപ്പീൻസ് 6.8, പാകിസ്താൻ 6.3 എന്നീ രാജ്യങ്ങള്‍ മുന്നില്‍.
വർധനയ്ക്ക് കാരണം പോഷകാഹാരക്കുറവ്, എച്ച്‌ഐവി. ബാധ, മദ്യപാന തകരാറുകള്‍, പുകവലി, പ്രമേഹം എന്നിവ.
2000 മുതലുള്ള നിയന്ത്രണ പ്രവർത്തനത്തിലൂടെ ഇതുവരെ 7.9 കോടി ജീവൻ രക്ഷിച്ചു.
നിലവിലെ പ്രതിസന്ധി, നിയന്ത്രണ പദ്ധതികളിലേക്കായി പ്രതീക്ഷിച്ചതിന്റെ 26 ശതമാനം തുകമാത്രമാണ് ശേഖരിക്കാനായത്. ഇത് തീരെ അപര്യാപ്തമാണ്.
ഔഷധ പ്രതിരോധം വലിയഭീഷണി. 68 ശതമാനവും റിഫാമ്പിസിൻ എന്ന മരുന്നിനെ പ്രതിരോധിക്കുന്നു.
കേരളത്തില്‍
നിലവില്‍ 21,941 രോഗികള്‍
ഔഷധ പ്രതിരോധമുള്ളവ 679
മരണനിരക്ക് പത്തില്‍ത്താഴെ എത്തിക്കാനാകാത്തത് പ്രധാന വെല്ലുവിളി
മരണനിരക്ക് കൂട്ടുന്നതിനും രോഗം വരുന്നതിനുമുള്ള പ്രധാനകാരണം പ്രമേഹം
തിരിച്ചറിഞ്ഞ രോഗികളില്‍ 30 ശതമാനവും പ്രമേഹബാധിതർ
രോഗത്തെ ഗൗരവമായി കണക്കാക്കാത്തതിനാല്‍ തിരിച്ചറിയാൻ വൈകുന്നതും പ്രതിസന്ധി
രോഗബാധിതരുടെ എണ്ണംകുറയുന്നതും സാന്ദ്രതക്കുറവും ആശ്വാസകരം
ഏറ്റവുംവലിയ പകര്‍ച്ചവ്യാധി ക്ഷയരോഗമോ…
